അകകാഴ്ച
പാല്‍പുഞ്ചിരി തൂകുമീ
മനുഷ്യ മനസ്സിന്റെഉള്ളിലൊരിക്കലും
ഉദിക്കില്ലൊരു
പാല്‍ നിലാവിന്റെ വെളിച്ചം....!
പഴമൊഴി പറയുന്നവന്റെ
മൊഴിയിലുമുണ്ടൂ
പതിരുകള്‍ ചേര്‍ന്ന
ഞൊറിവിന്റെ
നിവരാത്ത പദങ്ങള്‍....!
രാഗങ്ങള്‍ ഭാവങ്ങള്‍
ചേര്‍ത്തീണം പകര്‍ന്ന
ജീവിതഗാനത്തിനു
താളപ്പിഴകളാകുന്നു
ശ്രുതികളില്ലാത്ത മോഹങ്ങള്‍...!
കാറും കോളും കൊണ്ടു
പേമാരി പെയ്തൊഴിഞ്ഞു
ഉരുള്‍പൊട്ടിയ
മനസ്സിന്റെയുള്ളില്‍
വീണ്ടും കേഴുന്ന വേഴാമ്പലുകള്‍...!
പഴമൊഴി പറയുന്നവന്റെ
മൊഴിയിലുമുണ്ടൂ
പതിരുകള്‍ ചേര്‍ന്ന
ഞൊറിവിന്റെ
നിവരാത്ത പദങ്ങള്‍....!
രാഗങ്ങള്‍ ഭാവങ്ങള്‍
ചേര്‍ത്തീണം പകര്‍ന്ന
ജീവിതഗാനത്തിനു
താളപ്പിഴകളാകുന്നു
ശ്രുതികളില്ലാത്ത മോഹങ്ങള്‍...!
കാറും കോളും കൊണ്ടു
പേമാരി പെയ്തൊഴിഞ്ഞു
ഉരുള്‍പൊട്ടിയ
മനസ്സിന്റെയുള്ളില്‍
വീണ്ടും കേഴുന്ന വേഴാമ്പലുകള്‍...!
ഷിബു.എസ്സ്.ജി
കാറും കോളും കൊണ്ടു
മറുപടിഇല്ലാതാക്കൂപേമാരി പെയ്തൊഴിഞ്ഞു
ഉരുള്‍പൊട്ടിയ
മനസ്സിന്റെയുള്ളില്‍
വീണ്ടും കേഴുന്ന വേഴാമ്പലുകള്‍...!