സ്വാമിശരണം
സ്വാമിശരണം ശരണംശരണം അയ്യപ്പാ
സ്വാമിയല്ലാതൊരു
ശരണമില്ല അയ്യപ്പാ.....
സ്വാമിശരണം നാവില്‍
ഉദിക്കുമ്പോള്‍ പരബ്രഹ്മത്താല്‍
തീളങ്ങുന്നു ആത്മബോധം
ഭക്തനാമെന്‍ മനസ്സിലും മുഖത്തും....
ശരണം വിളികള്‍ നാവിലുയരുമ്പോള്
ആത്മാസാക്ഷാത്കാരം നേടുന്നു ഞാന്‍
ജീവാത്മാവിലും പരമാത്മാവിലും
സ്വാമി ശരണം സായൂജ്യമല്ലേ.....
ശരണം വിളിയാല്‍.ശത്രുസംഹാരവും
അഗ്നിപോല്‍ ജ്വലിക്കും അറീവുംനേടി
അഹന്ത അകറ്റി ഭക്തിയും തേടി
ശാന്തിയായി സ്വാമി എന്‍ മനസ്സെന്നും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ