ആമ്പല്‍പൂവ്
കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും
ഉണര്‍ന്നില്ലേ പൂനിലാവേ
മൊട്ടിട്ടു നില്‍ക്കുമീ
പ്രണയിനിക്കു മുത്ത മേകാന്‍....!
ഇനിയുമീരാവില്‍ വരും
മഴപ്പെണ്ണിന്റെ തുള്ളികളെന്നെ
നനയിച്ചു കുളിരേകുമ്പോള്‍
പുണരുവാന്‍ പോരുക പൂനിലാവേ....!
രാവേറെ ഇരുട്ടുമ്പോള്‍
രാക്കിളികള്‍ പാടുംമ്പോള്‍
കൂരിരുട്ടില്‍ കുളിരുമായി
കാത്തു നില്‍പ്പു നിന്നെ ഞാന്‍...!
കാര്‍മേഘപ്പുതപ്പിനുള്ളില്‍
ഒളിച്ചിരിക്കും പൂനിലാവേ
മടിച്ചിരിക്കാതടുത്തു വന്നന്നെ
പുണര്‍ന്നു നിന്‍ പ്രഭ ചൊരിയുമോ...!
മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ
ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍
വരിക പൂനിലാവേ ഈ രാവില്‍
കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ