താരാട്ട്
രാരിരം രാരിരം രാരി രാരോരാരാരി രാരാരി രാരി രാരോ
കണ്ണേ ഉറങ്ങെന്റെ പൊന്നെ ഉറങ്ങു
കണ്ണും പൂട്ടി ഉറങ്ങെന്റെ പൊന്‍മുത്തേ.....
അമ്മക്കു നീ പൊന്നു കണ്മണിയല്ലേ
അഛന്റെ ഓമന തേന്‍ കനിയല്ലേ
അമ്മുഞ്ഞപ്പാലൂറി പുഞ്ചിരി തൂകികൊണ്ട
അമ്മമടിത്തട്ടില്‍ ചാഞ്ഞുറങ്ങോമനേ.....
താരാട്ടു പാടുവാന്‍ അമ്മയുണ്ടെന്‍ കുഞ്ഞേ
താളം പിടിക്കുവാന്‍ അഛനുമുണ്ടല്ലോ
താരകകുഞ്ഞുങ്ങള്‍ പുഞ്ചിരിതൂകുമ്പോള്‍
താമര പൂമുത്തേ നീ ഉറങ്ങു.....
അമ്പിളിമാമനെ കൊണ്ടുതരും അഛന്‍
പുഞ്ചിരി തൂവുന്ന പാല്‍നിലാവില്‍
പഞ്ചാരയുമ്മ പകുത്തുതരാം അമ്മ
കൊഞ്ചി തുടിക്കുന്ന പിഞ്ചു ചുണ്ടില്‍....
പൂമരകൊമ്പത്തൊരു ഊഞ്ഞാലു കെട്ടി
ചാഞ്ചക്കം ആടിക്കാം പൈങ്കിളിയെ
പൂങ്കുയില്‍ പെണ്ണുണ്ടു കൂട്ടിനിരിക്കുവാന്‍
പൂങ്കുരുന്നോമനേ നീ ഉറങ്ങു......
രാരിരം രാരിരം രാരി രാരോ
രാരാരി രാരാരി രാരി രാരോ......
തുമ്പിക്കുട്ടീ ഉറങ്ങിക്കൊള്ളൂ
മറുപടിഇല്ലാതാക്കൂതാരാട്ടു കേട്ടങ്ങുറങ്ങിക്കൊള്ളൂ
നല്ല താരാട്ട് !!!
മറുപടിഇല്ലാതാക്കൂ