പ്രണയസഖി
പൂമണം പരത്തി നാണിച്ചു നാണിച്ചു
പൂമുഖപ്പടിയില്‍ നിന്നവളെ
നിന്നെയണിയിച്ചു സ്വന്തമാക്കാനൊരു
പൊന്നിന്റെ താലി തീര്‍ത്തു വെച്ചു
പൂമണം പരത്തി നാണിച്ചു നാണിച്ചു
പൂമുഖപ്പടിയില്‍ നിന്നവളെ
നിന്നെയണിയിച്ചു സ്വന്തമാക്കാനൊരു
പൊന്നിന്റെ താലി തീര്‍ത്തു വെച്ചു
ഞാനതു മഞ്ഞച്ചരടില്‍ കോര്‍ത്തു വെച്ചു....
മംഗല്യ നാളു കിനാവു കണ്ടെന്റെ
മനസ്സില്‍ മണിയറ ഒരുക്കിവെച്ചു
അതില്‍ നിന്റെ പ്രണയത്തിന്‍
സുഗന്ധം ഞാനറിഞ്ഞു
സ്വപ്നദേവതയായി നീ നിറഞ്ഞു.....
എന്റെ മനസ്സിലെ കല്ലുവിളക്കില്‍
പണ്ടു നീ തെളിയിച്ച സ്നേഹദീപം
എന്നും തെളിയുന്നു നിറ ശോഭയായി
വറ്റാത്ത സ്നേഹത്തിന്‍ പ്രണയമായി
ഒരിക്കലും അണയാത്ത നിറദീപമായി....
കുഞ്ഞു പ്രായത്തില്‍ കളിക്കൂട്ടുകാരായി
മണ്ണപ്പം ചുട്ടു കളിച്ചതല്ലേ നമ്മള്‍
വാഴകൂമ്പിന്റെ തേന്‍തുള്ളി തേച്ചു
ചുണ്ടിന്റെ മധുരം നുകര്‍ന്നതല്ലേ നമ്മള്‍
ചുണ്ടത്തു തേന്‍തുള്ളി നല്‍കിയില്ലേ....
വാടാമുല്ല പൂക്കളിറുത്തെന്റെ
കാതില്‍ കടുക്കനണിയിച്ചില്ലേ നീ
പൂമരച്ചോട്ടില്‍ ചേര്‍ന്നിരുന്നെന്റെ
കാതില്‍ കിന്നാരം പറഞ്ഞതല്ലേ നീ
നാണത്തില്‍ മുഖം തിരിച്ചിരുന്നതല്ലേ നീ....
മണിവീണപോലെ മടിയില്‍ നീയിരുന്നപ്പോള്‍
താളത്തില്‍ ചുരുള്‍മുടി തഴുകിയില്ലേ ഞാന്‍
ഈണത്തില്‍ രാഗം മൂളി നിയെന്റെ
മാറോടു ചേര്‍ന്നതും ഒര്‍മ്മയില്ലേ
നമ്മുടെ പ്രണയസുഗന്ധവുമറിഞ്ഞതല്ലേ.....
നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ
നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍
നിന്റെ മിഴിയിലെ നാണം കളഞ്ഞെന്റെ
ഇണക്കിളിയായി പറന്നു വരൂ
ഒരു തുണയായെന്നും അടുത്തിരിക്കു......
മംഗല്യ നാളു കിനാവു കണ്ടെന്റെ
മനസ്സില്‍ മണിയറ ഒരുക്കിവെച്ചു
അതില്‍ നിന്റെ പ്രണയത്തിന്‍
സുഗന്ധം ഞാനറിഞ്ഞു
സ്വപ്നദേവതയായി നീ നിറഞ്ഞു.....
എന്റെ മനസ്സിലെ കല്ലുവിളക്കില്‍
പണ്ടു നീ തെളിയിച്ച സ്നേഹദീപം
എന്നും തെളിയുന്നു നിറ ശോഭയായി
വറ്റാത്ത സ്നേഹത്തിന്‍ പ്രണയമായി
ഒരിക്കലും അണയാത്ത നിറദീപമായി....
കുഞ്ഞു പ്രായത്തില്‍ കളിക്കൂട്ടുകാരായി
മണ്ണപ്പം ചുട്ടു കളിച്ചതല്ലേ നമ്മള്‍
വാഴകൂമ്പിന്റെ തേന്‍തുള്ളി തേച്ചു
ചുണ്ടിന്റെ മധുരം നുകര്‍ന്നതല്ലേ നമ്മള്‍
ചുണ്ടത്തു തേന്‍തുള്ളി നല്‍കിയില്ലേ....
വാടാമുല്ല പൂക്കളിറുത്തെന്റെ
കാതില്‍ കടുക്കനണിയിച്ചില്ലേ നീ
പൂമരച്ചോട്ടില്‍ ചേര്‍ന്നിരുന്നെന്റെ
കാതില്‍ കിന്നാരം പറഞ്ഞതല്ലേ നീ
നാണത്തില്‍ മുഖം തിരിച്ചിരുന്നതല്ലേ നീ....
മണിവീണപോലെ മടിയില്‍ നീയിരുന്നപ്പോള്‍
താളത്തില്‍ ചുരുള്‍മുടി തഴുകിയില്ലേ ഞാന്‍
ഈണത്തില്‍ രാഗം മൂളി നിയെന്റെ
മാറോടു ചേര്‍ന്നതും ഒര്‍മ്മയില്ലേ
നമ്മുടെ പ്രണയസുഗന്ധവുമറിഞ്ഞതല്ലേ.....
നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ
നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍
നിന്റെ മിഴിയിലെ നാണം കളഞ്ഞെന്റെ
ഇണക്കിളിയായി പറന്നു വരൂ
ഒരു തുണയായെന്നും അടുത്തിരിക്കു......
കൊള്ളാം ഒരു ധീര്‍ഖകാല പ്രണയത്തെ നല്ല രീതിയില്‍ ഉള്കൊണ്ടത് പോലെ
മറുപടിഇല്ലാതാക്കൂvalare nalla veeshanam ..oru dheerkakaala pranayathe nalla pole ulkondathu pole thonee
മറുപടിഇല്ലാതാക്കൂമനോഹരം ....... പക്ഷെ ശ്രീക്കുട്ടി പിണങ്ങില്ലേ ...... അവള്‍ സമ്മതിക്കുമോ ഇനിയും ഒരു താലികെട്ടിനു
മറുപടിഇല്ലാതാക്കൂനീണ്ട കാലത്തേ പ്രണയം അതേപോലെ അവിഷ്കരികാന്‍ തങ്ങള്‍ക് കഴിഞ്ഞിരിക്കുന്നു.. നല്ല കവിതകള്‍ ഇനിയും പ്രതീഷിക്കുന്നു
മറുപടിഇല്ലാതാക്കൂ