നമ്മുടെ വിമാനം
നമുക്കുമുണ്ടൊരു വിമാനം. വാനില്‍ പാറി ഉയരരുന്നു. വാലില്‍ അശോക ചക്രം പതിച്ചു സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ എയര്‍ ഇന്ത്യ ആകാശത്തില്‍ പറക്കുന്നു നൂലു പൊട്ടിയ പട്ടം പോലെ ലക്ഷ്യ ബോധമില്ലാതെ.........ഈ പറക്കും തളിക ഇന്നു വിമാനയാത്രക്കാരുടെ പേടീ സ്വപ്നമായി മാറിക്കഴിഞ്ഞു. മുന്നറിയിപ്പില്ലതെ സര്‍വ്വീസ് മുടക്കി യാത്രക്കാരെ വലക്കുന്നതില്‍ എയര്‍ ഇന്ത്യക്കുള്ള പ്രാഗല്‍ഭ്യം മറ്റൊരു വിമനക്കമ്പിനികള്‍ക്കും ഇല്ല.
എയര്‍ഹോസ്റ്റസുകള്‍ വിമാനത്തിന്റെ കവാടത്തില്‍ കൂപ്പുകൈകളുമായി നിന്നു റ്റൈപ്പറേറ്ററിന്റെ കീ ബോര്‍ഡ് അനങ്ങുന്നപോലെ ചുണ്ടുകളനക്കി നമസ്കാരം പറഞ്ഞു യാത്രക്കരെ അകത്തിരുത്തി മണിക്കൂറുകളോളം മുഷിപ്പിച്ചു കൃത്യനിഷ്ടയില്ലാത്ത ഒരു യാത്രയുടെ ആരംഭം .............
കാലാവസ്ഥ മാറുമ്പോള്‍ കൊച്ചി മാറി തിരുപനന്തപുരമാകും ലാന്‍ഡിങ്ങ്.വേണമെങ്കില്‍ അവിടെയിറങ്ങി കൊച്ചിക്കു ബസ്സു പിടിച്ചില്ലങ്കില്‍ കയറൂരി വിട്ടിരിക്കുന്ന പോലീസ്സിന്റെ അടി യാത്രക്കാരന്റെ വയറ്റത്തു. അടികിട്ടിയവനെ കണ്ടു പ്രതികരിക്കാന്‍ പോയവരൊക്കെ പ്രതിയായി വിമാനം റാഞ്ചലില്‍..വനിതാ പൈലറ്റിന്റെ മൊഴിയിലെ പഴി യാത്രക്കാരെ തടഞ്ഞു വെക്കാനുള്ള ദു:ര്‍വിധിയായി.
അരങ്ങു തകര്ത്താടിയ നാടകം കണ്ടു ദാഹിച്ചു പരവശയായ യാത്രക്കാര്‍ക്കു കുടിക്കുവാന്‍ വെള്ളത്തിനു അദികൃതര്‍ നിര്‍ദ്ദേശിച്ചതു മൂത്രം...!
ഇതാണു നമ്മുടെ വിമാനം. അടിയും കൊണ്ടു പ്രതിയായി മൂത്രവും കുടിച്ചു സുഖമായൊരുയാത്ര. നന്ദി വീണ്ടും വരിക എയര്‍ ഇന്ത്യയില്‍..............
ഷിബു.എസ്സ്.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ