ചിലന്തി വല
വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നുഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!
മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍
പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!
ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!
ഷിബു.എസ്സ്.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ