2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

നാടുവാഴിക്കു എടുത്തുകാട്ടാന്‍ നേട്ടങ്ങളേക്കാള്‍ ഏറെ കോട്ടങ്ങള്‍ ...!

     കെടുതികള്‍

നാടുവാഴിക്കു 
എടുത്തുകാട്ടാന്‍
നേട്ടങ്ങളേക്കാള്‍
ഏറെ കോട്ടങ്ങള്‍ ...!

പാചകത്തിനു
വാതകമില്ലന്നു
ഒരു വാചകം പറയാന്‍
എരന്നു അധികാരം
ചുമക്കുന്നവരുടെ
വായ് മൊഴിയില്‍
കഴുതസ്വരത്തിന്റെ
സംഗീതം...!

ഗ്യാസു തീര്‍ന്ന
സാമ്പത്തിക പരിഷ്കാരത്തില്‍
ഷോക്കടിക്കുന്ന കരണ്ടു ബില്ലു
അടച്ചില്ലങ്കില്‍ 
എമര്‍ജിങ് കേരളയിലെ
മനുഷ്യപ്രാണികള്‍
കൂരിരുട്ടില്‍ തേടണം
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം...!

ബസ്സ് ഓടിക്കുന്നതു
പാലൊഴിച്ചല്ലങ്കിലും
ബസ്സ് ചാര്‍ജും
പാല്‍ വിലയും കൂട്ടുന്നു
വിലകൂട്ടാന്‍ ബാക്കിയിനി
ചാണകത്തിനും
ഉടുക്കുന്ന കോണകത്തിനും...!

നൂലു പൊട്ടിയ പട്ടത്തിനു
വഴികാട്ടിയായിപോയ കുട്ടിയെ
പട്ടികടിച്ചു
പട്ടിക്കും കുട്ടിക്കും 
പട്ടത്തിനുമിടയില്‍
നൂലു കുരുങ്ങിയതു
സാമ്പത്തിക പരിഷ്കൃതമെന്നപേരില്‍
മനുഷ്യന്റെ കഴുത്തില്‍...!

                                                                                                                            ഷിബു.എസ്സ്.ജി

ഇഷ്ടവരം തന്നു മാറത്തു ചായുമ്പോള്‍ സ്വപ്നമായിരുന്നങ്കിലും അറിഞ്ഞു ഞാന്‍ നിന്റെ നിത്യ യൌവ്വനത്തിന്റെ പുഷ്പ ഗന്ധം ....

                                          സ്വപ്നദേവത

നിദ്രയില്‍ വന്നെന്റെ 
മാറത്തു അധരപുഷ്പങ്ങള്‍ 
വിരിയിച്ച സ്വപ്ന മന്ദാരമേ 
നിന്‍ ചുണ്ടിതളില്‍ 
കിനിഞ്ഞ തേന്‍തുള്ളിള്‍
പ്രണയാമൃതത്തിന്റെ 
മധുരമാണോ....
സ്വപ്നദേവതേ നിന്റെ 
നഗ്നമേനിയില്‍
അര്‍ച്ചനപൂക്കളായെന്‍ 
ചുംബനമേകുമ്പോള്‍
ലഞ്ജനുരാഗപുളകിതയി നീ
പത്മതീര്‍ത്ഥത്തില്‍ 
കുളിച്ചു നില്‍പ്പു...
ഇഷ്ടവരം തന്നു 
മാറത്തു ചായുമ്പോള്‍
സ്വപ്നമായിരുന്നങ്കിലും 
അറിഞ്ഞു ഞാന്‍ നിന്റെ
നിത്യ യൌവ്വനത്തിന്റെ
പുഷ്പ ഗന്ധം ....
                                                                                
                                                                                        ഷിബു.എസ്സ്.ജി

പാവ മരപ്പാവ ശാസ്ത്രം പഠിച്ച പാവ ബുദ്ധിസമര്‍ത്ഥനാണെങ്കിലും ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...!

                                                     പാവക്കൂത്ത്

പാര്‍വ്വതി ദേവിക്കു 
കൌതുകം പൂണ്ടു
മരപ്പണിക്കാരന്റെ 
പാവയക്കണ്ടു .
പാവക്കു ജീവന്‍ നല്‍കി
നേരമ്പോക്കിനായി
നൃത്തമാടിച്ചു.
കൌതുകം തീര്‍ന്നപ്പൊള്‍
നിര്‍ജ്ജീവമാക്കി 
പാവക്കൂത്തന്ന പേരുംനല്‍കി ...!

ഇന്നൊരു പെരുംതച്ചത്തി
പാര്‍വ്വതിയെന്നു നിനച്ചു
തോല്‍പ്പാവയെ വെച്ചു 
കൂത്തു കാട്ടുന്നു.
നാടിന്റെ നൃപനായ പാവ
പ്രായത്തിനെ വെല്ലും
കത്തിവേഷം കെട്ടി 
കൂത്തുകാട്ടുന്ന പാവ...!

പാവ മരപ്പാവ
ശാസ്ത്രം പഠിച്ച പാവ
ബുദ്ധിസമര്‍ത്ഥനാണെങ്കിലും
ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...! 

നാടിനെ ചെണ്ടത്തം കാട്ടി
ജനത്തിനെ ആന കളിപ്പിക്കും പാവ
അരങ്ങിലും അണിയറയിലും
ഗോഗ്വാ വിളിക്കുന്നു പാവ...!

പെരുംതച്ചത്തി പാവക്കൂത്തു കാട്ടി
അരങ്ങു  കൊഴുപ്പിച്ചു
അഷ്ടകലാശം ചവിട്ടുന്നു.
അരങ്ങു മുഴുപ്പിച്ചു
കലാശമാടിക്കാന്‍ വാലില്‍ പിടിച്ചു
നിഴല്‍പ്പാവകള്‍ വേറയും...!

പാവക്കൂത്തു കണ്ടു മടുത്ത ജനങ്ങള്‍
അടച്ച കണ്ണുകള്‍ തുറക്കും മുന്‍പേ
അകപ്പെട്ട പന്നി ചുരക്കാ തിന്നും പോലെ
നക്ഷത്രങ്ങള്‍ എണ്ണിക്കഴിയുന്നു...!

                                                                                                                                                                   ഷിബു . എസ്സ്.ജി

വല വിരിച്ചു നടുവില്‍ പതുങ്ങിയിരിക്കുന്നു ഇരയെ പിടിക്കുവാന്‍ നട്ടെല്ലു ഇല്ലാത്തവന്മാര്‍ എട്ടുകാലില്‍ നടക്കുന്ന ചിലന്തിയെപ്പോലെ...!


ചിലന്തി വല

വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നു
ഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!

മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍
പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!

ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!

                                                                                                        
                                                                                                                            ഷിബു.എസ്സ്.ജി

പാചകം ചെയ്യുവാന്‍ വാതകമില്ലതെ പാതകത്തേല്‍ അടുപ്പു കൂട്ടിയിനി മനസ്സു കത്തിക്കണം വീട്ടമ്മമാര്‍...!

 

വിചിത്രനയം 

എണ്ണക്കമ്പിനിക്കു എണ്ണയിട്ടു മിനുക്കാന്‍
നാള്‍ക്കുനാള്‍ എണ്ണിക്കാണിക്കുന്നു
നഷ്ടക്കണക്കുകള്‍ വിചിത്രമായി...!

നഷ്ടങ്ങള്‍ തീര്‍ക്കാന്‍ കഷ്ടത്തിലാക്കി
കെട്ടി വെക്കുന്നു ജനത്തിന്റെ തലയില്‍
അധിക ഭാരത്തിന്റെ ഭാണ്ഡക്കെട്ടുകള്‍...!

പ്രതിഫലനങ്ങളാല്‍ പ്രതിഷേധമായി
സമര രംഗം തുറക്കുന്ന ജനങ്ങളെ
തുറങ്കലില്‍ അടക്കുന്ന വിചിത്രനയം...!

പാചകം ചെയ്യുവാന്‍ വാതകമില്ലതെ
പാതകത്തേല്‍ അടുപ്പു കൂട്ടിയിനി
മനസ്സു കത്തിക്കണം വീട്ടമ്മമാര്‍...! 

മിണ്ടെണ്ടാ കാണേണ്ടാ കേള്‍ക്കേണ്ടാ
കൊണ്ടാലറിയാത്ത തൊലിക്കട്ടി കൊണ്ടു
ചക്രം തിരിക്കുന്നു ഭരണത്തിന്റെ...!

മമതയില്ലങ്കിലും മായയുണ്ടല്ലോ
നടനം മോഹനന്‍ ആടുമല്ലോ
ജനങ്ങള്‍ കുമ്പിട്ടു നില്‍ക്കുമല്ലോ...!

                                                                                                    ഷിബു .എസ്സ്.ജി
 

നിലാവൂള്ള രാത്രിയില്‍ നിശാഗന്ധി പൂത്തപോലെ വിടര്‍ന്നു നിന്‍ മുഖമെന്‍ മനസ്സിന്റെ പൂങ്കാവനത്തില്‍...!

        പ്രണയരാവ്

നിലാവൂള്ള രാത്രിയില്‍
നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!

സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!

ഇളംതെന്നല്‍ ഈണം മൂളി 
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!

നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!

                                                                                                                 ഷിബു.എസ്സ്.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...