വിധി
ഈശ്വരന്റെ വിധിയൊപോയജന്മത്തില് പുരണ്ട
ശാപത്തിന്റെ കറയോ !
ജീവിതമെന്നൊരു
ദൂരം താണ്ടാനായി
കൂട്ടു വന്നവന്
പാതി വഴിയില്‍
പാത വെടിഞ്ഞു പോയി !
തങ്കത്താലി കഴുത്തില്‍
അണിയച്ചവനീ തലക്കു മീതേ
താരകമായി ചിമ്മി
മങ്ങിയ വെളിച്ചം പകരുന്നു !
കുറ്റങ്ങളുടെ കൂടാരം
സത്യം മറച്ചു
തെറ്റുകളു കണ്ണികളാക്കി
ചങ്ങല പണിയുന്നു !
മാംസദാഹികള്
കരിമൂറ്ഖന്മാര്‍
ഫണം വിടറ്ത്തിയാടുന്നു
കെണികളൊരുക്കി
ബന്ധിക്കുന്നു ബന്ധുജനങ്ങളും !
വിണ്ണിലായി മിന്നുന്ന
എന്റെ പ്രാണനക്ഷത്രമേ
ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല
വരുന്നു ഞാനും നിന്നരികിലേക്കു
മങ്ങിയെങ്കിലും ചെറുതായി മിന്നി
അടുത്തു നില്ക്കാനൊരു മോഹം !
ഒന്നിനേയും പിടിച്ച് തളക്കാൻ കഴിയാതെ നാം
മറുപടിഇല്ലാതാക്കൂ