അന്നദാനം
അന്നദാനം മഹാദാനംമാഹാത്മ്യത്തിലേറെ
മഹത്തായ ദാനം.
വിശന്നു വലയുന്നവനു
ആശ്വാസമാണന്നദാനം,
മനസ്സു ഏറെ നിറയുന്ന
സംതൃപ്തിയാണന്നദാനം .
ദാനാമായി കിട്ടുന്ന
ധനവും വസ്ത്രവും
ആര്‌ത്തിയൊട്ടും
കുറക്കുന്നില്ല മനുഷ്യനും.
മോഹിച്ചു കിട്ടുന്ന
ഭൂമിയും സ്വര്‍ണ്ണവും
എത്ര കിട്ടിയാലും
തൃപ്തനാവാതെ മനുഷ്യനും .
അന്നം കഴിച്ചു വിശപ്പു
മാറുമ്പോള്‍ പിന്നെ വേണ്ടാന്നു
തൃപ്തിയായി ചൊല്ലുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ