ഈശാപങ്ങള്‍ക്കു മോക്ഷംകൊടുക്കണം
കടുത്ത ശാപം പേറി ജന്മമെടുത്ത രാക്ഷസന്മാരു തപസ്സു ചെയ്തു ഇഷ്ടവരം വാങ്ങി ശക്തിയാര്‍ജ്ജിച്ചു ദേവലോകം പിടിച്ചടക്കിയപ്പോള്‍ ഭയന്നു വിറച്ച ദേവകളൊക്കെ ഭൂമിയിലഭയം തേടി ഒളിച്ചിരുന്നുവെന്നു പുരാണം പറയുന്നു.
ദേവന്മാരുടെ ബലഹീനത കണ്ടറിഞ്ഞ പരമശിവനും മഹാവിഷ്ണുവും ദേവന്മാരെ രാക്ഷസന്മാരില്‍ നിന്നും രക്ഷിക്കാന്‍ ശിവസുതന്മാരേയും ഹരിഹരപുത്രനേയും ഓരോ യുഗങ്ങളിലായി അവതാരം നല്‍കി സൃഷ്ടിച്ചുവെന്നും, ഈശിവ ഹരിഹര പുത്രന്മാര്‍ ദുഷ്ട ഭീകരരാക്ഷസന്മാരെ ഒന്നൊന്നായി വധിച്ചു ശാപമോക്ഷം നല്‍കി തിരിച്ചു കൊടുത്ത ജന്മത്തില്‍ എല്ലാ രാക്ഷസന്മാരും നല്ലവരായി ജനിച്ചുവെന്നും പുരാണം പറയുന്നു.
ഈ പുരാണങ്ങളിലൊക്കെ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്ന മനുഷ്യലോകത്തിലിന്നു ശാപം കിട്ടിയ കുറേ അസുര വിത്തുക്കള്‍ മുളച്ചിരിക്കുന്നു.ഘോര വിഷം നിറഞ്ഞ കാമക്കണ്ണുകളുള്ള അണലികള്‍...!
പെണ്ണിന്റെ മണം പേറി മണ്ണിലിഴഞ്ഞു നടക്കുന്ന വിഷപാമ്പുകളു...! സ്ത്രീത്വം കവര്‍ന്നു ഫണം വിടര്‍ത്തുന്നു സ്ഥലകാല ബോധമില്ലാതെ പോലും...!
ഇലകൊഴിഞ്ഞു ഉണങ്ങിയ മരത്തിന്റെ ശുഷ്കിച്ച ചില്ലകളിലും ചുറ്റിപിണഞ്ഞു കിടക്കുന്നു കാമവെറി പൂണ്ട കരിനാഗങ്ങള്‍...!
ഈ ശാപം കിട്ടിയ അസുരജന്മങ്ങള്‍ക്കു ശാപമോക്ഷം കൊടുക്കണം സ്ത്രീജന്മങ്ങളുടെ രക്ഷക്കായി.......
ശ്രീബുദ്ധന്റെ വിരല്‍ത്തുമ്പില്‍ ചക്രായുധം നല്‍കിയാലെന്ന വ്യവസ്തയാണല്ലോ നീതി പീഠത്തിനു...!
ഇനിയൊരു ശിവസുതനോ ഹരിപുത്രനോ ഈ ഭൂലോകത്തിലവതരിച്ചു രക്ഷകരാകില്ല.അവതരിച്ച നീതികൊണ്ടു ഈ അസുരജന്മങ്ങളെ കൊല്ലുവാനുള്ള വിധി കല്പിക്കുക.
പുണ്യം ഹോമിച്ച ഈ ജന്മങ്ങളെ മണ്ണിനു വേണ്ടാ.അടുത്തജന്മത്തില്‍ പുണ്യവാന്മാരാകുവാനായി വിധിക്കു വധശിക്ഷ ......!!!
ഇവിടെ ഒരു വധ ശിക്ഷ ഒരു ശിക്ഷ അല്ല കാരണം മനുഷ്യന്‍ പല സമയത്തും ഞാന്‍ ഒന്ന് മരിച്ചിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്ന സമയം ഉണ്ട് ഇത്തരം സാഹജര്യങ്ങളില്‍ പിടിക്ക പെടുന്നവന്‍ ഒന്ന് മരിച്ചെങ്കില്‍ എന്ന മാനസികാവസ്ഥയിലേക്ക് പൂര്‍ണമായും മാറിയിട്ടുണ്ടാവും അങ്ങനെ ഉള്ള ആള്‍ക്ക് വധ ശിക്ഷ ഒരു അനുഗ്രഹമാവും അത് ഇവര്‍ക്ക് നല്‍കേണ്ട ശിക്ഷ രീതി പൊതു ജന മദ്ധ്യത്തില്‍ വെച്ച് ഏറ്റവും നിന്ദ്യവും ക്രൂരവും ആയ പീഡനങ്ങള്‍ നല്‍കണം എന്നതാണ് മാതൃകാപരമായ ശിക്ഷ
മറുപടിഇല്ലാതാക്കൂ