2012 നവംബർ 13, ചൊവ്വാഴ്ച

കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും ഉണര്‍ന്നില്ലേ പൂനിലാവേ മൊട്ടിട്ടു നില്‍ക്കുമീ പ്രണയിനിക്കു മുത്ത മേകാന്‍...

     ആമ്പല്‍പൂവ്


കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും
ഉണര്‍ന്നില്ലേ പൂനിലാവേ
മൊട്ടിട്ടു നില്‍ക്കുമീ
പ്രണയിനിക്കു മുത്ത മേകാന്‍....!

ഇനിയുമീരാവില്‍ വരും
മഴപ്പെണ്ണിന്റെ തുള്ളികളെന്നെ
നനയിച്ചു കുളിരേകുമ്പോള്‍
പുണരുവാന്‍ പോരുക പൂനിലാവേ....!

രാവേറെ ഇരുട്ടുമ്പോള്‍
രാക്കിളികള്‍ പാടുംമ്പോള്‍
കൂരിരുട്ടില്‍ കുളിരുമായി
കാത്തു നില്‍പ്പു നിന്നെ ഞാന്‍...!

കാര്‍മേഘപ്പുതപ്പിനുള്ളില്‍
ഒളിച്ചിരിക്കും പൂനിലാവേ
മടിച്ചിരിക്കാതടുത്തു വന്നന്നെ
പുണര്‍ന്നു നിന്‍ പ്രഭ ചൊരിയുമോ...!

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ
ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍
വരിക പൂനിലാവേ ഈ രാവില്‍
കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

2012 നവംബർ 12, തിങ്കളാഴ്‌ച

അസത്യത്തില്‍ നിന്നും സത്യത്തിലേക്കും അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

                                                     ഓം അസതോ മാ സദ്ഗമയ
                                                     തമസോ മാ ജ്യോതിര്‍ഗമയ
                                                     മൃത്യോര്‍മാ അമൃതം ഗമയ
                                                     ഓം ശാന്തി: ശാന്തി: ശന്തി:

 നിറ ദീപങ്ങളുടെ ഉത്സവമായിട്ടാണു ദീപാവലി ആഘോഷിക്കുന്നതു.അഞ്ജാനമാകുന്ന അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുകയാണു ദീപാവലി എന്ന ആഘോഷത്തിന്റെ സങ്കല്‍പ്പം.

 ഒട്ടേറെ ഐതീഹ്യങ്ങള്‍ ദീപാവലിക്കു പിന്നില്‍ തെളിയുന്നു. സീതാദേവിയുമായി ശ്രീരാമ ലക്ഷ്മണന്മാര്‍പതിനാലു വര്‍ഷത്തെ വനവാസവേളയില്‍, മാരീചനായി വേഷം കെട്ടിവന്നു സീതാദേവിയെ തട്ടിക്കൊണ്ടു പോയ ലങ്കാധിപതിയായ രാവണനെ തേടിപ്പിടിച്ചു വധിച്ചു മോചിതയായ സീതാദേവിയേയും കൊണ്ടു തിരികെയെത്തുന്ന്ന്ന ര  രാമലകഷ്മണന്മാരെ അയോധ്യയിലെ ജനങ്ങള്‍ നിറദീപമൊരുക്കി വരവേല്‍പ്പു നല്‍കുന്ന സങ്കല്‍പ്പമായി ദീപാവലി ആഘോഷിക്കുന്നു.

 ശ്രീകൃഷ്ണന്റെ നരകാസുരവധത്തിന്റെ സ്മരണയായും ദീപാവലി ചില ദേശങ്ങളില്‍ ആഘോഷിക്കുന്നു.അസുരശക്തികളെ നിഗ്രഹിച്ചു ജനങ്ങള്‍ക്കു ശാന്തിയും സമാധാനവും നല്‍കുകയാണു ആഘോഷത്തിന്റെ അടിസ്ഥാനം. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണു ദീപവലി ആഘോഷങ്ങള്‍.

 ദീപാലങ്കാരമായ ഈ ദിനത്തില്‍ എല്ലാ മനുഷ്യമനസ്സില്‍ നിന്നും അസുരചിന്തകള്‍ വെടിഞ്ഞു  ഐശ്വര്യത്തിന്റെയും നന്മയുടേയും സമാധാനത്തിന്റെയും നല്ല നാളുകള്‍ വരട്ടേയന്നു ആശംസിക്കുന്നു.....

 അസത്യത്തില്‍ നിന്നും സത്യത്തിലേക്കും  അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

2012 നവംബർ 8, വ്യാഴാഴ്‌ച

അമ്മക്കു നീ പൊന്നു കണ്മണിയല്ലേ അഛന്റെ ഓമന തേന്‍ കനിയല്ലേ

ാരാട്ട്

രാരിരം രാരിരം രാരി രാരോ
രാരാരി രാരാരി രാരി രാരോ    
കണ്ണേ ഉറങ്ങെന്റെ പൊന്നെ ഉറങ്ങു
കണ്ണും പൂട്ടി ഉറങ്ങെന്റെ പൊന്‍മുത്തേ.....

അമ്മക്കു നീ പൊന്നു കണ്മണിയല്ലേ
അഛന്റെ ഓമന തേന്‍ കനിയല്ലേ
അമ്മുഞ്ഞപ്പാലൂറി പുഞ്ചിരി തൂകികൊണ്ട
അമ്മമടിത്തട്ടില്‍ ചാഞ്ഞുറങ്ങോമനേ.....

താരാട്ടു പാടുവാന്‍ അമ്മയുണ്ടെന്‍ കുഞ്ഞേ
താളം പിടിക്കുവാന്‍ അഛനുമുണ്ടല്ലോ
താരകകുഞ്ഞുങ്ങള്‍ പുഞ്ചിരിതൂകുമ്പോള്‍
താമര പൂമുത്തേ നീ ഉറങ്ങു.....

അമ്പിളിമാമനെ കൊണ്ടുതരും അഛന്‍
പുഞ്ചിരി തൂവുന്ന പാല്‍നിലാവില്‍
പഞ്ചാരയുമ്മ പകുത്തുതരാം അമ്മ
കൊഞ്ചി തുടിക്കുന്ന പിഞ്ചു ചുണ്ടില്‍.... 

പൂമരകൊമ്പത്തൊരു ഊഞ്ഞാലു കെട്ടി
ചാഞ്ചക്കം ആടിക്കാം പൈങ്കിളിയെ
പൂങ്കുയില്‍ പെണ്ണുണ്ടു കൂട്ടിനിരിക്കുവാന്‍
പൂങ്കുരുന്നോമനേ നീ ഉറങ്ങു......

രാരിരം രാരിരം രാരി രാരോ
രാരാരി രാരാരി രാരി രാരോ......       

2012 നവംബർ 6, ചൊവ്വാഴ്ച

നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍

പ്രി
പൂമണം പരത്തി നാണിച്ചു നാണിച്ചു
പൂമുഖപ്പടിയില്‍ നിന്നവളെ
നിന്നെയണിയിച്ചു സ്വന്തമാക്കാനൊരു
പൊന്നിന്റെ താലി തീര്‍ത്തു വെച്ചു

ഞാനതു മഞ്ഞച്ചരടില്‍ കോര്‍ത്തു വെച്ചു....

മംഗല്യ നാളു കിനാവു കണ്ടെന്റെ
മനസ്സില്‍ മണിയറ ഒരുക്കിവെച്ചു
അതില്‍ നിന്റെ പ്രണയത്തിന്‍
സുഗന്ധം ഞാനറിഞ്ഞു
സ്വപ്നദേവതയായി നീ നിറഞ്ഞു.....

എന്റെ മനസ്സിലെ കല്ലുവിളക്കില്‍
പണ്ടു നീ തെളിയിച്ച സ്നേഹദീപം
എന്നും തെളിയുന്നു നിറ ശോഭയായി
വറ്റാത്ത സ്നേഹത്തിന്‍ പ്രണയമായി
ഒരിക്കലും അണയാത്ത നിറദീപമായി....

കുഞ്ഞു പ്രായത്തില്‍ കളിക്കൂട്ടുകാരായി
മണ്ണപ്പം ചുട്ടു കളിച്ചതല്ലേ നമ്മള്‍
വാഴകൂമ്പിന്റെ തേന്‍തുള്ളി തേച്ചു
ചുണ്ടിന്റെ മധുരം നുകര്‍ന്നതല്ലേ നമ്മള്‍
ചുണ്ടത്തു തേന്‍തുള്ളി നല്‍കിയില്ലേ....

വാടാമുല്ല പൂക്കളിറുത്തെന്റെ
കാതില്‍ കടുക്കനണിയിച്ചില്ലേ നീ
പൂമരച്ചോട്ടില്‍ ചേര്‍ന്നിരുന്നെന്റെ
കാതില്‍ കിന്നാരം പറഞ്ഞതല്ലേ നീ
നാണത്തില്‍ മുഖം തിരിച്ചിരുന്നതല്ലേ നീ....

മണിവീണപോലെ മടിയില്‍ നീയിരുന്നപ്പോള്‍
താളത്തില്‍ ചുരുള്‍മുടി തഴുകിയില്ലേ ഞാന്‍
ഈണത്തില്‍ രാഗം മൂളി നിയെന്റെ
മാറോടു ചേര്‍ന്നതും ഒര്‍മ്മയില്ലേ
നമ്മുടെ പ്രണയസുഗന്ധവുമറിഞ്ഞതല്ലേ.....

നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ
നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍
നിന്റെ മിഴിയിലെ നാണം കളഞ്ഞെന്റെ
ഇണക്കിളിയായി പറന്നു വരൂ
ഒരു തുണയായെന്നും അടുത്തിരിക്കു......

2012 നവംബർ 2, വെള്ളിയാഴ്‌ച

രാഗങ്ങള്‍ ഭാവങ്ങള്‍ ചേര്‍ത്തീണം പകര്‍ന്ന ജീവിതഗാനത്തിനു താളപ്പിഴകളാകുന്നു ശ്രുതികളില്ലാത്ത മോഹങ്ങള്‍...!

അകഴ്

പാല്‍പുഞ്ചിരി തൂകുമീ
മനുഷ്യ മനസ്സിന്റെ
ഉള്ളിലൊരിക്കലും
ഉദിക്കില്ലൊരു

പാല്‍ നിലാവിന്റെ വെളിച്ചം....!

പഴമൊഴി പറയുന്നവന്റെ
മൊഴിയിലുമുണ്ടൂ
പതിരുകള്‍ ചേര്‍ന്ന
ഞൊറിവിന്റെ
നിവരാത്ത പദങ്ങള്‍....!

രാഗങ്ങള്‍ ഭാവങ്ങള്‍
ചേര്‍ത്തീണം പകര്‍ന്ന
ജീവിതഗാനത്തിനു
താളപ്പിഴകളാകുന്നു
ശ്രുതികളില്ലാത്ത മോഹങ്ങള്‍...!

കാറും കോളും കൊണ്ടു
പേമാരി പെയ്തൊഴിഞ്ഞു
ഉരുള്‍പൊട്ടിയ
മനസ്സിന്റെയുള്ളില്‍
വീണ്ടും കേഴുന്ന വേഴാമ്പലുകള്‍...!
                                                               ഷിബു.എസ്സ്.ജി

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!


േരപ്പിറി


"കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ "

2012 നവംബര്‍ ഒന്നിനു കേരളമെന്ന മലയാളദേശത്തിനു വയസ്സു അന്‍പത്തിആറ് തികയുന്നു.ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള ഇന്ത്യാ

ഗവര്‍മെന്റിന്റെ തീരുമാനത്തില്‍ , ഒരു ഐക്യ കെരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങള്‍ ശക്തിപ്പെട്ടിരുന്നു.

തിരുവതാം കൂര്‍ , കൊച്ചി , മലബാര്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്തുകൊണ്ടു 1956 നവംബര്‍ ഒന്നിനു കേരളം എന്ന സംസ്ഥാനം രുപവല്‍ക്കരിച്ചു.ഇതിന്റെ അടിസ്ഥാനമായി നവംബര്‍ ഒന്ന് മലയാളികള്‍ കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നു.

പിറവിയില്‍ കൊച്ചായിരുന്ന കേരളം ഇന്നു വളര്‍ന്നു പല സാമൂഹ്യ മേഖലകളിലും കൈവരിച്ച ചില നേട്ടങ്ങള്‍ വികസിത രാജ്യങ്ങളിലേതു പോലെ തന്നെയാണു. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ചു കേരളത്തില്‍ വസിക്കുന്ന അന്യദേശീയരുടെ സൌഹൃദ ഏകീകരണനയത്തിലൂടെ അഭിമാനകരമായ പേരും പെരുമയും കേരളമെന്നും നിലനിര്‍ത്തിപോരുന്നു.

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!
                                                                                                                                  ഷിബു.എസ്സ്.ജി

2012 ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ...

ിദ്യാര
സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേസദാ
പത്മപത്രവിശാലാക്ഷി! പത്മകേസരവര്‍ണ്ണിനീ
നിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!
അപര്‍ണ്ണാം നാമരൂപേണ ത്രിവര്‍ണ്ണാം പ്രാണവര്‍ത്തികാം
ലിപ്യാത്മനൈകപഞ്ചാശവര്‍ണ്ണാംവന്ദേ സരസ്വതിം
മുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേ
വന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരം
യത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവര്‍ത്തതേ...


ിശ്രീ ഗെ നമ: അവിഘ്നസ്ശ്രുരഭ്യോ നമ: നഗ്രഭ്യോ നമ:....
 ിശ്രീ കുറിച്ു വിദ്യാരം നത്ുന്ക്ിനിര്‍മായ ഒരു സസ്വി പൂജാണു.ിദ്യ, കള്‍, ഞ്ജാനം,വാഗ്വിലാസം, ബുദ്ി ുടങ്ിയുടെ ഉറിടമായസ്വി ദേവി അക്ങ്ുട്മാവാണു.ിദ്യ എന് അറിവിന്ആരമാണു വിദ്യാര ത്രി പൂജുടെ അവാനിവമായിജമി ദിവമാണു വിദ്യാരം നത്ുന്ു.കുട്ടികആദ്യമാിക്ങ്ങള്‍ എിക്കുന്ന പാവമായ ങ്ങാണു.കുട്ടികള്‍ക്കു രണ്സ്സു കിഞ്ു മൂന്ു വസ്സ് ുടങ്ുന്ിനു മുന്‍പായി ങ്ു നത്ുന്.
 ിശ്രീ ഗെ നമ: അവിഘ്നമസ്ു ശ്രീ ഗുരഭ്യോ നമ: നഗ്രഭ്യോ നമ: ....ഈ മന്ത്രം അരിനിറച് ികിലോ പിമണിലുട്ടികുടെ വിരല്‍ പിടിച്ു എിച്ാണു ഗുരുനന്‍ വിദ്യാരം കുറിക്കുന്ു. 

                                                                                                                                                                                              ഷിബു. എസ്സ്.ജി 

 

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...