രാധാമാധവം
കണ്ണാ നിന് മുടി കുടന്തയില്‍ ഞാനൊരുമയില്പ്പീലി തുണ്ടായിരുന്നോട്ടെ
കണ്ണന്റെ നെറ്റിയില്‍ ഗോപീതിലകമായി
ചാലിച്ച ചന്ദനമാകട്ടെ ഞാന്‍......
പുഞ്ചിരി തൂകും കാര്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേര്‍ന്നോട്ടെ ഞാന്‍ പൊന്നോടക്കുഴലായി
കണ്ണനു പ്രിയമാം തുളസ്സീമാലയായി
തിരുമാറില് ചേര്‍ന്നു കിടന്നോട്ടെ ഞാന്‍......
കാര്‍മുകില്‍ വര്‍ണ്ണനു വെണ്ണയായി
ഉണ്ണികൈകളീലെന്നും നിറഞ്ഞുനില്ക്കാം
കാലില്‍ കിലുങ്ങുന്ന പൊന്നിന് ചിലങ്കയായി
ആ പാദാരവിന്ദത്തില്‍ കിലുങ്ങട്ടെ ഞാന്‍.....