2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!


േരപ്പിറി


"കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ "

2012 നവംബര്‍ ഒന്നിനു കേരളമെന്ന മലയാളദേശത്തിനു വയസ്സു അന്‍പത്തിആറ് തികയുന്നു.ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള ഇന്ത്യാ

ഗവര്‍മെന്റിന്റെ തീരുമാനത്തില്‍ , ഒരു ഐക്യ കെരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങള്‍ ശക്തിപ്പെട്ടിരുന്നു.

തിരുവതാം കൂര്‍ , കൊച്ചി , മലബാര്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്തുകൊണ്ടു 1956 നവംബര്‍ ഒന്നിനു കേരളം എന്ന സംസ്ഥാനം രുപവല്‍ക്കരിച്ചു.ഇതിന്റെ അടിസ്ഥാനമായി നവംബര്‍ ഒന്ന് മലയാളികള്‍ കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നു.

പിറവിയില്‍ കൊച്ചായിരുന്ന കേരളം ഇന്നു വളര്‍ന്നു പല സാമൂഹ്യ മേഖലകളിലും കൈവരിച്ച ചില നേട്ടങ്ങള്‍ വികസിത രാജ്യങ്ങളിലേതു പോലെ തന്നെയാണു. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ചു കേരളത്തില്‍ വസിക്കുന്ന അന്യദേശീയരുടെ സൌഹൃദ ഏകീകരണനയത്തിലൂടെ അഭിമാനകരമായ പേരും പെരുമയും കേരളമെന്നും നിലനിര്‍ത്തിപോരുന്നു.

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!
                                                                                                                                  ഷിബു.എസ്സ്.ജി

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ...

ിദ്യാര
സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേസദാ
പത്മപത്രവിശാലാക്ഷി! പത്മകേസരവര്‍ണ്ണിനീ
നിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!
അപര്‍ണ്ണാം നാമരൂപേണ ത്രിവര്‍ണ്ണാം പ്രാണവര്‍ത്തികാം
ലിപ്യാത്മനൈകപഞ്ചാശവര്‍ണ്ണാംവന്ദേ സരസ്വതിം
മുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേ
വന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരം
യത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവര്‍ത്തതേ...


ിശ്രീ ഗെ നമ: അവിഘ്നസ്ശ്രുരഭ്യോ നമ: നഗ്രഭ്യോ നമ:....
 ിശ്രീ കുറിച്ു വിദ്യാരം നത്ുന്ക്ിനിര്‍മായ ഒരു സസ്വി പൂജാണു.ിദ്യ, കള്‍, ഞ്ജാനം,വാഗ്വിലാസം, ബുദ്ി ുടങ്ിയുടെ ഉറിടമായസ്വി ദേവി അക്ങ്ുട്മാവാണു.ിദ്യ എന് അറിവിന്ആരമാണു വിദ്യാര ത്രി പൂജുടെ അവാനിവമായിജമി ദിവമാണു വിദ്യാരം നത്ുന്ു.കുട്ടികആദ്യമാിക്ങ്ങള്‍ എിക്കുന്ന പാവമായ ങ്ങാണു.കുട്ടികള്‍ക്കു രണ്സ്സു കിഞ്ു മൂന്ു വസ്സ് ുടങ്ുന്ിനു മുന്‍പായി ങ്ു നത്ുന്.
 ിശ്രീ ഗെ നമ: അവിഘ്നമസ്ു ശ്രീ ഗുരഭ്യോ നമ: നഗ്രഭ്യോ നമ: ....ഈ മന്ത്രം അരിനിറച് ികിലോ പിമണിലുട്ടികുടെ വിരല്‍ പിടിച്ു എിച്ാണു ഗുരുനന്‍ വിദ്യാരം കുറിക്കുന്ു. 

                                                                                                                                                                                              ഷിബു. എസ്സ്.ജി 

 

2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

ഇതാണു നമ്മുടെ വിമാനം. അടിയും കൊണ്ടു പ്രതിയായി മൂത്രവും കുടിച്ചു സുഖമായൊരുയാത്ര. നന്ദി വീണ്ടും വരിക എയര്‍ ഇന്ത്യയില്‍..............

 മ്മുടെ വിമാന


  നമുക്കുമുണ്ടൊരു വിമാനം. വാനില്‍ പാറി ഉയരരുന്നു. വാലില്‍ അശോക ചക്രം പതിച്ചു സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ എയര്‍ ഇന്ത്യ ആകാശത്തില്‍ പറക്കുന്നു നൂലു പൊട്ടിയ പട്ടം പോലെ ലക്ഷ്യ ബോധമില്ലാതെ.........

  ഈ പറക്കും തളിക ഇന്നു വിമാനയാത്രക്കാരുടെ പേടീ സ്വപ്നമായി മാറിക്കഴിഞ്ഞു. മുന്നറിയിപ്പില്ലതെ സര്‍വ്വീസ് മുടക്കി യാത്രക്കാരെ വലക്കുന്നതില്‍ എയര്‍ ഇന്ത്യക്കുള്ള പ്രാഗല്‍ഭ്യം മറ്റൊരു വിമനക്കമ്പിനികള്‍ക്കും ഇല്ല.

  എയര്‍ഹോസ്റ്റസുകള്‍ വിമാനത്തിന്റെ കവാടത്തില്‍ കൂപ്പുകൈകളുമായി നിന്നു റ്റൈപ്പറേറ്ററിന്റെ കീ ബോര്‍ഡ് അനങ്ങുന്നപോലെ ചുണ്ടുകളനക്കി നമസ്കാരം പറഞ്ഞു യാത്രക്കരെ അകത്തിരുത്തി മണിക്കൂറുകളോളം മുഷിപ്പിച്ചു കൃത്യനിഷ്ടയില്ലാത്ത ഒരു യാത്രയുടെ ആരംഭം .............

   കാലാവസ്ഥ മാറുമ്പോള്‍ കൊച്ചി മാറി തിരുപനന്തപുരമാകും ലാന്‍ഡിങ്ങ്.വേണമെങ്കില്‍ അവിടെയിറങ്ങി കൊച്ചിക്കു ബസ്സു പിടിച്ചില്ലങ്കില്‍ കയറൂരി വിട്ടിരിക്കുന്ന പോലീസ്സിന്റെ അടി യാത്രക്കാരന്റെ വയറ്റത്തു. അടികിട്ടിയവനെ കണ്ടു പ്രതികരിക്കാന്‍ പോയവരൊക്കെ പ്രതിയായി വിമാനം റാഞ്ചലില്‍..വനിതാ പൈലറ്റിന്റെ മൊഴിയിലെ പഴി യാത്രക്കാരെ തടഞ്ഞു വെക്കാനുള്ള ദു:ര്‍വിധിയായി.

    അരങ്ങു തകര്ത്താടിയ നാടകം കണ്ടു ദാഹിച്ചു പരവശയായ യാത്രക്കാര്‍ക്കു കുടിക്കുവാന്‍ വെള്ളത്തിനു അദികൃതര്‍ നിര്‍ദ്ദേശിച്ചതു മൂത്രം...!

    ഇതാണു നമ്മുടെ വിമാനം. അടിയും കൊണ്ടു പ്രതിയായി മൂത്രവും കുടിച്ചു സുഖമായൊരുയാത്ര. നന്ദി വീണ്ടും വരിക എയര്‍ ഇന്ത്യയില്‍..............

                                                                             ഷിബു.എസ്സ്.ജി

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

പാലിനും പഴത്തിനും വില കൂട്ടിയട്ടും നൂലു ബന്ധത്തിന്റെ നാണമില്ല,

                             വുന്ില


പാലിനും പഴത്തിനും
വില കൂട്ടിയട്ടും
നൂലു ബന്ധത്തിന്റെ
നാണമില്ല,
ഇനി മോരു കുടിക്കാനും 
ഇച്ചിരി പുളിക്കും....!

കൂട്ടിയ വില കൊടുത്തു
ഡീസല്‍ അടിച്ചിനി
നാട്ടില്‍ ബസ്സോടിച്ചു
മൊയലാളി ചമയന്നതു
മണ്ടന്റെ കണ്ടത്തില്‍
കൊയ്യുന്നതല്ലേന്നു കരുതി
മുതലാളിമാര്‍
ബസ്സിന്റെ പണിയും പൂട്ടി....!

ഗ്യാസ് ട്രബിള്‍ കാരണം
പാചകം ചെയ്യുവാന്‍
ഇന്‍ജക് ഷന്‍ ചെയ്ത
കുക്കറെടുത്തപ്പോള്‍
റിയാക് ഷനായി
ഭ്രാന്തു മൂത്തവര്‍ക്കു
സര്‍ക്കാര്‍ വക ഫ്രീയായി
കരന്റു ബില്ലുമായി വരുന്നവന്‍
ഷോക്കു നല്‍കി പോകും....!

തലക്കകത്തു വെച്ചിരിക്കുന്ന
പിണ്ണാക്കുകട്ടകള്‍
പൊടിച്ചു തിളപ്പിച്ചു
ജനങ്ങളെ കുടിപ്പിക്കുന്ന
സാമ്പത്തിക പരിഷ്കൃത നയം...!

വീണ്ടും വീണ്ടും 
അലക്കിവെയിലത്തിട്ട 
കോണകത്തിന്റെ
വടിവുകള്‍ നോക്കി
അടിയങ്ങളിനി എത്ര കാലം
ഉടുക്കണം മഹാരാജാവേ....!
 
                                                                                       ഷിു .എസ്സ്.ജി

നാടുവാഴിക്കു എടുത്തുകാട്ടാന്‍ നേട്ടങ്ങളേക്കാള്‍ ഏറെ കോട്ടങ്ങള്‍ ...!

     കെടുതികള്‍

നാടുവാഴിക്കു 
എടുത്തുകാട്ടാന്‍
നേട്ടങ്ങളേക്കാള്‍
ഏറെ കോട്ടങ്ങള്‍ ...!

പാചകത്തിനു
വാതകമില്ലന്നു
ഒരു വാചകം പറയാന്‍
എരന്നു അധികാരം
ചുമക്കുന്നവരുടെ
വായ് മൊഴിയില്‍
കഴുതസ്വരത്തിന്റെ
സംഗീതം...!

ഗ്യാസു തീര്‍ന്ന
സാമ്പത്തിക പരിഷ്കാരത്തില്‍
ഷോക്കടിക്കുന്ന കരണ്ടു ബില്ലു
അടച്ചില്ലങ്കില്‍ 
എമര്‍ജിങ് കേരളയിലെ
മനുഷ്യപ്രാണികള്‍
കൂരിരുട്ടില്‍ തേടണം
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം...!

ബസ്സ് ഓടിക്കുന്നതു
പാലൊഴിച്ചല്ലങ്കിലും
ബസ്സ് ചാര്‍ജും
പാല്‍ വിലയും കൂട്ടുന്നു
വിലകൂട്ടാന്‍ ബാക്കിയിനി
ചാണകത്തിനും
ഉടുക്കുന്ന കോണകത്തിനും...!

നൂലു പൊട്ടിയ പട്ടത്തിനു
വഴികാട്ടിയായിപോയ കുട്ടിയെ
പട്ടികടിച്ചു
പട്ടിക്കും കുട്ടിക്കും 
പട്ടത്തിനുമിടയില്‍
നൂലു കുരുങ്ങിയതു
സാമ്പത്തിക പരിഷ്കൃതമെന്നപേരില്‍
മനുഷ്യന്റെ കഴുത്തില്‍...!

                                                                                                                            ഷിബു.എസ്സ്.ജി

ഇഷ്ടവരം തന്നു മാറത്തു ചായുമ്പോള്‍ സ്വപ്നമായിരുന്നങ്കിലും അറിഞ്ഞു ഞാന്‍ നിന്റെ നിത്യ യൌവ്വനത്തിന്റെ പുഷ്പ ഗന്ധം ....

                                          സ്വപ്നദേവത

നിദ്രയില്‍ വന്നെന്റെ 
മാറത്തു അധരപുഷ്പങ്ങള്‍ 
വിരിയിച്ച സ്വപ്ന മന്ദാരമേ 
നിന്‍ ചുണ്ടിതളില്‍ 
കിനിഞ്ഞ തേന്‍തുള്ളിള്‍
പ്രണയാമൃതത്തിന്റെ 
മധുരമാണോ....
സ്വപ്നദേവതേ നിന്റെ 
നഗ്നമേനിയില്‍
അര്‍ച്ചനപൂക്കളായെന്‍ 
ചുംബനമേകുമ്പോള്‍
ലഞ്ജനുരാഗപുളകിതയി നീ
പത്മതീര്‍ത്ഥത്തില്‍ 
കുളിച്ചു നില്‍പ്പു...
ഇഷ്ടവരം തന്നു 
മാറത്തു ചായുമ്പോള്‍
സ്വപ്നമായിരുന്നങ്കിലും 
അറിഞ്ഞു ഞാന്‍ നിന്റെ
നിത്യ യൌവ്വനത്തിന്റെ
പുഷ്പ ഗന്ധം ....
                                                                                
                                                                                        ഷിബു.എസ്സ്.ജി

പാവ മരപ്പാവ ശാസ്ത്രം പഠിച്ച പാവ ബുദ്ധിസമര്‍ത്ഥനാണെങ്കിലും ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...!

                                                     പാവക്കൂത്ത്

പാര്‍വ്വതി ദേവിക്കു 
കൌതുകം പൂണ്ടു
മരപ്പണിക്കാരന്റെ 
പാവയക്കണ്ടു .
പാവക്കു ജീവന്‍ നല്‍കി
നേരമ്പോക്കിനായി
നൃത്തമാടിച്ചു.
കൌതുകം തീര്‍ന്നപ്പൊള്‍
നിര്‍ജ്ജീവമാക്കി 
പാവക്കൂത്തന്ന പേരുംനല്‍കി ...!

ഇന്നൊരു പെരുംതച്ചത്തി
പാര്‍വ്വതിയെന്നു നിനച്ചു
തോല്‍പ്പാവയെ വെച്ചു 
കൂത്തു കാട്ടുന്നു.
നാടിന്റെ നൃപനായ പാവ
പ്രായത്തിനെ വെല്ലും
കത്തിവേഷം കെട്ടി 
കൂത്തുകാട്ടുന്ന പാവ...!

പാവ മരപ്പാവ
ശാസ്ത്രം പഠിച്ച പാവ
ബുദ്ധിസമര്‍ത്ഥനാണെങ്കിലും
ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...! 

നാടിനെ ചെണ്ടത്തം കാട്ടി
ജനത്തിനെ ആന കളിപ്പിക്കും പാവ
അരങ്ങിലും അണിയറയിലും
ഗോഗ്വാ വിളിക്കുന്നു പാവ...!

പെരുംതച്ചത്തി പാവക്കൂത്തു കാട്ടി
അരങ്ങു  കൊഴുപ്പിച്ചു
അഷ്ടകലാശം ചവിട്ടുന്നു.
അരങ്ങു മുഴുപ്പിച്ചു
കലാശമാടിക്കാന്‍ വാലില്‍ പിടിച്ചു
നിഴല്‍പ്പാവകള്‍ വേറയും...!

പാവക്കൂത്തു കണ്ടു മടുത്ത ജനങ്ങള്‍
അടച്ച കണ്ണുകള്‍ തുറക്കും മുന്‍പേ
അകപ്പെട്ട പന്നി ചുരക്കാ തിന്നും പോലെ
നക്ഷത്രങ്ങള്‍ എണ്ണിക്കഴിയുന്നു...!

                                                                                                                                                                   ഷിബു . എസ്സ്.ജി

വല വിരിച്ചു നടുവില്‍ പതുങ്ങിയിരിക്കുന്നു ഇരയെ പിടിക്കുവാന്‍ നട്ടെല്ലു ഇല്ലാത്തവന്മാര്‍ എട്ടുകാലില്‍ നടക്കുന്ന ചിലന്തിയെപ്പോലെ...!


ചിലന്തി വല

വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നു
ഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!

മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍
പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!

ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!

                                                                                                        
                                                                                                                            ഷിബു.എസ്സ്.ജി

പാചകം ചെയ്യുവാന്‍ വാതകമില്ലതെ പാതകത്തേല്‍ അടുപ്പു കൂട്ടിയിനി മനസ്സു കത്തിക്കണം വീട്ടമ്മമാര്‍...!

 

വിചിത്രനയം 

എണ്ണക്കമ്പിനിക്കു എണ്ണയിട്ടു മിനുക്കാന്‍
നാള്‍ക്കുനാള്‍ എണ്ണിക്കാണിക്കുന്നു
നഷ്ടക്കണക്കുകള്‍ വിചിത്രമായി...!

നഷ്ടങ്ങള്‍ തീര്‍ക്കാന്‍ കഷ്ടത്തിലാക്കി
കെട്ടി വെക്കുന്നു ജനത്തിന്റെ തലയില്‍
അധിക ഭാരത്തിന്റെ ഭാണ്ഡക്കെട്ടുകള്‍...!

പ്രതിഫലനങ്ങളാല്‍ പ്രതിഷേധമായി
സമര രംഗം തുറക്കുന്ന ജനങ്ങളെ
തുറങ്കലില്‍ അടക്കുന്ന വിചിത്രനയം...!

പാചകം ചെയ്യുവാന്‍ വാതകമില്ലതെ
പാതകത്തേല്‍ അടുപ്പു കൂട്ടിയിനി
മനസ്സു കത്തിക്കണം വീട്ടമ്മമാര്‍...! 

മിണ്ടെണ്ടാ കാണേണ്ടാ കേള്‍ക്കേണ്ടാ
കൊണ്ടാലറിയാത്ത തൊലിക്കട്ടി കൊണ്ടു
ചക്രം തിരിക്കുന്നു ഭരണത്തിന്റെ...!

മമതയില്ലങ്കിലും മായയുണ്ടല്ലോ
നടനം മോഹനന്‍ ആടുമല്ലോ
ജനങ്ങള്‍ കുമ്പിട്ടു നില്‍ക്കുമല്ലോ...!

                                                                                                    ഷിബു .എസ്സ്.ജി
 

നിലാവൂള്ള രാത്രിയില്‍ നിശാഗന്ധി പൂത്തപോലെ വിടര്‍ന്നു നിന്‍ മുഖമെന്‍ മനസ്സിന്റെ പൂങ്കാവനത്തില്‍...!

        പ്രണയരാവ്

നിലാവൂള്ള രാത്രിയില്‍
നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!

സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!

ഇളംതെന്നല്‍ ഈണം മൂളി 
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!

നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!

                                                                                                                 ഷിബു.എസ്സ്.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...