2012, മേയ് 25, വെള്ളിയാഴ്‌ച

വിലക്കയറ്റം തുടര്‍ക്കഥപോലെ....

വിലക്കയറ്റം തുടര്‍ക്കഥപോലെ....

         ഒരു മാരകരോഗം പോലെ ജനങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു വിലക്കയറ്റം.പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മൂന്നാം വര്‍ഷത്തിലും ഭരണം തിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ , ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില കൂടിയ സമ്മാനം.അധികാരത്തിലേറി പത്തൊന്‍പതാമത്തെ തവണയും ഒട്ടും കുറക്കാതെ തന്നെജനങ്ങളെ കുനിച്ചു നിര്‍ത്തി അടിച്ചു കേറ്റിയിരിക്കയാണു.
     
         സാധാരണക്കാരനു വേണ്ടി സ്വര്‍ഗ്ഗം തീര്‍ക്കുമെന്ന മോഹന മുദ്രാവാക്യം മുഴകിയ മന്‍ മോഹന സര്‍ക്കാരിനു ജനങ്ങളെ നരകത്തിലേക്കു തള്ളിയിടാനെ കഴിഞ്ഞിട്ടുള്ളു. അവിടെ അങ്ങനെയങ്കില്‍ ഇവിടെ സംസ്ഥാനം ഭരിക്കുന്ന തലവന്മാരും ഒട്ടും വ്യത്യസ്തരല്ല. രണ്ടും കെട്ട രീതിയിലുള്ള ന്യായികരണങ്ങള്‍ നിരത്തി വില വര്‍ദ്ധനവിനെ ശരി വെക്കുന്ന തിരു മൊഴികള്‍ ചാനലുകളില്‍ ദൃശ്യമായിക്കഴിഞ്ഞു.

          വിലക്കയറ്റത്തിനു ആശ്വാസകരമായിരുന്ന സര്‍ക്കാരിന്റെ ഏജന്‍സികളായ കണ്‍സ്യുമര്‍ഫെഡും സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷനും മാവേലി സ്റ്റോറുകളും സാധനങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു പരിഷ്കരിപ്പിച്ചു ജനങ്ങളെ നിരാശരാക്കിയിരിക്കയാണു നമ്മുടെ സ്വന്തം സര്‍ക്കാര്‍.

           റേഷന്‍ കടകളില്‍ അരിയും മണ്ണെണ്ണയും എവിടെ....? നിലവിലുണ്ടായിരുന്ന രണ്ടു രൂപാ അരി എവിടെ...? എ . പി .ല്‍  കുടുംബങ്ങള്‍ക്കുള്ള അരി മാത്രമാണവിടെ നോക്കുകുത്തിയായിരിക്കുന്നതു.ഈ നോക്കുകുത്തികള്‍ക്കു ഭാവിയില്‍ വിപണി വില കൊടുക്കേണ്ടി വരുമോ എന്ന അവസ്ഥയിലെത്തിയിരിക്കയാണു.

           പെട്രോളിയം ഉല്പന്നങ്ങള്‍ക്കു പുറമേ ഭക്ഷ്യ വസ്തുക്കള്‍ , നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലയും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ജീവന്‍ രക്ഷാ ഔഷധ വിലയും വര്‍ദ്ധിച്ചൂ. പാല്‍ വില, ബസ്സ് ചാര്‍ജ്, വൈദ്യൂതി നിരക്ക് മുതലായവ കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണു സര്‍ക്കാരിന്റെ ഭാഗത്തു കാണു ന്നതു. ഈ നെറികേടിനെതിരേ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രതിനിധി വായ് തുറന്നട്ടില്ല.

         സ്വകാര്യ എണ്ണാക്കമ്പിനികളുടെ നഷ്ടം നികത്തി കൊള്ള ലാഭമുണ്ടാക്കാന്‍ അവരുടെ താല്പര്യങ്ങള്‍ക്കു തലയാട്ടി ചൊറിഞ്ഞു ചൊറിഞ്ഞു നില്‍ക്കയാണു കേന്ദ്രസര്‍ക്കാര്‍.അവരെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ കഴിയാത്ത അടിമയായ സര്‍ക്കാരാണു നമ്മളെ ഭരിക്കുന്നതു.അതിന്റെ പിണിയാളന്മാരായ അതിവേഗ ബഹുദൂര ചാണ്ടി സര്‍ക്കാരും ചക്കിക്കൊത്ത ചങ്കരന്മാരു തന്നെയന്നു ജനങ്ങള്‍ തിരിച്ചറിയണം. പ്രതികരിക്കണം അതു ഒരു ദിവസത്തെ ഹര്‍ത്താലോ പണിമുടക്കോ കൊണ്ടു ഇവരുടെ കണ്ണു തുറക്കാനാവില്ല.ജനങ്ങളുടെ വിധി എഴുത്തിലൂടെ ഈ രാക്ഷസന്മാരെ നിഗ്രഹിക്കണം.

                                                                                                           ഷിബു . ജി











Love is a cycle ♥ When you Love, you get hurt. When you Hurt, you hate. When you hate, you try to forget. When you try to forget, you start missing. And when you start missing... You`ll eventually fall in love again ....♥


Love is a cycle ♥

When you Love, you get hurt.

When you Hurt, you hate.

When you hate, you try to forget.

When you try to forget, you start missing.

And when you start missing...
You`ll eventually fall in love again ....♥


When you Love, you get hurt.

When you Hurt, you hate.

When you hate, you try to forget.

When you try to forget, you start missing.

And when you start missing...
You`ll eventually fall in love again ....♥



shibu .g

കുട്ടിയെ വാഷിംഗ്‌ മെഷീനില്‍ അലക്കാനിട്ടു!


കുട്ടിയെ വാഷിംഗ്‌ മെഷീനില്‍ അലക്കാനിട്ടു!


സ്വന്തം കുഞ്ഞിനെ തമാശക്കിരയാക്കിയ യു എസ്‌ ദമ്പതികള്‍ ആകെയൊരു ഞെട്ടലിലാണിപ്പോള്‍. അലക്കുകടയിലെത്തിയ ഇവര്‍ തങ്ങളുടെ മകനെ തമാശയ്‌ക്ക് വാഷിംഗ്‌ മെഷീനിലാക്കി അടച്ചു. എന്നാല്‍, ഉടന്‍തന്നെ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌ അവരെ ഞെട്ടിച്ചു!

മെഷീനിലേക്ക്‌ നോക്കി കണ്ണീരൊഴുക്കി നിന്ന മാതാപിതാക്കള്‍ക്ക്‌ കടയിലെ ജോലിക്കാരുടെ സമയോചിതമായ ഇടപെടലാണ്‌ തുണയായത്‌. ഒരു മിനിറ്റോളം വസ്‌ത്രം പോലെ മെഷീനില്‍ ചുറ്റിയ കുഞ്ഞിനെ ജോലിക്കാരാണ്‌ രക്ഷിച്ചത്‌. ഭാഗ്യമെന്ന്‌ പറയട്ടെ, കുഞ്ഞ്‌ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.

കടയില്‍ 'ജൂനിയര്‍ വാഷ്‌ 2.95 പൗണ്ട്‌' എന്ന ബോര്‍ഡ്‌ കണ്ട്‌ കുഞ്ഞിന്റെ പിതാവാണ്‌ തമാശ കാട്ടിയത്‌.



ഷിബു .ജി

2012, മേയ് 20, ഞായറാഴ്‌ച

ആരും കാണാത്തോരാ ആരാമ പുഷ്പത്തെ ആദ്യമായി ഞാനൊന്നു തൊട്ടപ്പോള്‍...

ആദ്യരാവില്‍

ചന്ദനസുഗന്ധം പരത്തി
സന്ധ്യാ ദേവിതന്‍ മിഴികളണഞ്ഞു
ചന്ദ്രികരാവു പുഞ്ചിരി തൂവി
താരകകുഞ്ഞുങ്ങള്‍ മിഴികള്‍ തുറന്നു....

മധുവിധു രാവിന്റെ മധുരിമ ചൊരിയും
മന്ദാരപ്പൂവിനും മന്ദഹാസം
മിഴികളില്‍ മൃദംഗ ശ്രുതിതാളമായി
കരങ്ങളില്‍ മദ്ദള ലയതാളമായി.....

കരളില്‍കുളിരായി കവിളില്‍ വിരിഞ്ഞു
കനവില്‍ കൂമ്പിയ ചുംബന മലരുകള്‍
തഴുകിയുണര്‍ത്തിയ പനനീര്‍ മൊട്ടുകള്‍
മാറില്‍ സുഗന്ധം തൂകി വിടര്‍ന്നു....

അദരങ്ങള്‍ അദരങ്ങളില്‍മധുമാരി ചൊരിയുമ്പോള്‍
ഹൃദയത്തില്‍ അനുരാഗ മധു പുഷ്പം വിടര്‍ന്നു
ആരും കാണാത്തോരാ ആരാമ പുഷ്പത്തെ
ആദ്യമായി ഞാനൊന്നു തൊട്ടപ്പോള്‍...

ആലിംഗനത്തില്‍  മുഴുകി  ഇരുമേനിയും       
പൊന്നരഞ്ഞാണത്തിന്‍ പൊന്‍ പ്രഭയില്‍                        
തങ്കക്കൊലുസ്സുകള്‍കുണുങ്ങി ചിരിച്ചു    
താളത്തില്‍ താളത്തില്‍ പുഞ്ചിരിച്ചു ....

                                               ഷിബു .ജി


2012, മേയ് 18, വെള്ളിയാഴ്‌ച

വെട്ടിയിട്ട ജീവന്റെ ചോര കണ്ടു ഞെട്ടിത്തരിച്ചു പോയതാവാം അവര്‍


സംസ്കാരിക നായകന്മാര്‍



വെട്ടിയിട്ട ജീവന്റെ ചോര കണ്ടു

ഞെട്ടിത്തരിച്ചു പോയതാവാം അവര്‍
ഞെട്ടിയ മനസ്സിന്റെ കോട്ടയില്‍ നിന്നു
ഒരക്ഷരം എഴുതാന്‍ തുനിയുമ്പോള്‍
ഞട്ടി വിറക്കുന്നു വിരല്‍ തുമ്പുകള്‍
പെട്ടെന്നൊരു ഓര്‍മ്മ വന്നു ഈ ജീവന്‍
വഹിക്കുന്ന ശിരസ്സും ഉടലും നാളെ
ക്വട്ടേഷനാല്‍ വെട്ടി നുറുക്കി
നിണമണിയരുതെന്നു,,,പാവം..
സംസ്കാരിക തല തൊട്ടപ്പന്മാരിവര്‍...!!!

2012, മേയ് 16, ബുധനാഴ്‌ച

ഇതള്‍ കൊഴിഞ്ഞൊരി പൂവിനെ പുണരാന്‍ ഒരു ശലഭം പോലും വരികില്ലിനിയും കൊഴിഞ്ഞു വീണോരിതളിനെ തഴുകാന്‍ ഇളം തെന്നല്‍ പോലും മറന്നുപോയി...!!!


ഇതള്‍കൊഴിഞ്ഞ പൂവ്


ഇതള്‍ കൊഴിഞ്ഞൊരി പൂവിനെ പുണരാന്‍
ഒരു ശലഭം പോലും വരികില്ലിനിയും
കൊഴിഞ്ഞു വീണോരിതളിനെ തഴുകാന്‍
ഇളം തെന്നല്‍ പോലും മറന്നുപോയി...!!!

കറുത്ത കരങ്ങള്‍ ഞരിച്ചമര്‍ത്തി
മധു നുകര്‍ന്ന കരിവണ്ടുകളേ നിങ്ങള്‍
നഖക്ഷതങ്ങള്‍ നല്‍കി ഇതളില്‍
കവര്‍ന്നെടുത്തു പൂന്തേന്‍ കണങ്ങള്‍...!!!

ഇന്നീ പൂവിനു സുഗന്ധമില്ല....
ഇന്നീ ഇതളിനു നിറവുമില്ല....
തളര്‍ന്നു പോയ ദളങ്ങളിലിത്തിരി
കരിഞ്ഞു പോയ പൂമ്പൊടി മാത്രം...!!!

ഇനിയുമി തേന്‍ കണങ്ങള്‍
കണ്ണുനീര്‍ത്തുള്ളികള്‍
മൊട്ടിട്ട മോഹങ്ങള്‍ കൊഴിഞ്ഞൂ പോയി
കരിവണ്ടിന്‍ കരങ്ങളാല്‍ തകര്‍ന്നു പോയി...!!!

                                                     ഷിബു..ജി

2012, മേയ് 6, ഞായറാഴ്‌ച

കരളില്‍ കനലുകള്‍ എരിയുമ്പോള്‍ കരുണാകടാക്ഷമാകും ദേവീ ചൈതന്യം നിന്‍ മനസ്സ്....

നിന്റെ മനസ്സ്

പുലര്‍കാലവേളയില്‍
പൂവിട്ടു നില്‍ക്കൂന്ന
പനനീര്‍ പൂവാണു
നിന്‍ മനസ്സ്....

സായഹ്ന സന്ധ്യയില്‍
പൊന്‍ പ്രഭ ചൊരിയുന്ന
തങ്ക വിളക്കാണു
നിന്‍ മനസ്സ്....

പൌര്‍ണ്ണമി രാവില്‍
പുഞ്ചിരി തൂവുന്ന
പാല്‍ നിലാവാണു
നിന്‍ മനസ്സ്....

അമ്മുഞ്ഞ പാലൂട്ടി
താരട്ട് പാടുന്ന
അമ്മതൊട്ടിലാണു
നിന്‍ മനസ്സ്....

കരളില്‍ കനലുകള്‍
എരിയുമ്പോള്‍
കരുണാകടാക്ഷമാകും
ദേവീ ചൈതന്യം നിന്‍ മനസ്സ്....

ഷിബു.ജി

2012, മേയ് 2, ബുധനാഴ്‌ച

വിടരാന്‍ മോഹിക്കുമി പൂമൊട്ടിനെ പുണരാന്‍ കൊതിക്കല്ലേ പൂമ്പാറ്റകുഞ്ഞേ....!!!

പൂമൊട്ടൂ

വിടരാന്‍ മോഹിക്കുമി
പൂമൊട്ടിനെ
പുണരാന്‍ കൊതിക്കല്ലേ
പൂമ്പാറ്റകുഞ്ഞേ....!!!

        തെന്നലിന്‍ താരട്ടിന്‍
        നിദ്രപൂണ്ടു
        പുലരിയില്‍ പൂവായി
        പുഞ്ചിരി തൂകുമ്പോള്‍..... 
        ചിറകുകള്‍ വിടര്‍ത്തി 
        നീയരികില്‍ വരു
        എന്‍ ഇതളുകള്‍
        തഴുകി മധു നുകരാന്‍.....!!!
         
                                         ഷിബു.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...