2011, മാർച്ച് 21, തിങ്കളാഴ്‌ച

ഒരു നല്ല ദിവസം.....?

ഒരുനല്ല ദിവസം...?
          പ്രഭാതകിരണങ്ങളുടെ പുഞ്ചിരിയും ഇളം കുളീറ്കാറ്റിന്റെ തലോടലു മേറ്റു ഒരു നല്ല ദിവസത്തിനയി പ്രാറ്ത്ഥിച്ചു കൊണ്ടു  നാം ഉണരുന്നു.മനസ്സു തുറന്നു ശുഭദിനം ആശംസ്സിക്കുന്നു. കാണുന്ന കാഴ്ച എല്ലാം നല്ലതായിരിക്കണം,ചെയ്യുന്ന പ്രവൃത്തി നന്മ നിറഞ്ഞതായിരിക്കണം,പ്രവൃത്തിയില്നിന്നു കിട്ടുന്ന അനുഭവം വിഷമമില്ലത്തവ ആയിരിക്കണം, കേള്ക്കുന്ന വാറ്ത്ത ദു:ഖമില്ലത്തവയായിരിക്കണം....എങ്കിലെ നമ്മളാശംസിക്കുന്ന ദിനം ശുഭകരമാകുന്നുള്ളു.
               നഗ്ന നേത്രങ്ങള്ക്കു കുശുമ്പിന്റെ കറുത്ത കണ്ണട അണീഞ്ഞിരിക്കുന്ന ഈ ലോകത്തു കാണുന്നതെല്ലാം അശുഭം.ചെയ്യുന്ന പ്രവൃത്തിയിലൊക്കെ വഞ്ചനയും ചതിയും കാട്ടുന്നതുകൊണ്ടു കിട്ടുന്ന അനുഭവം വിഷമകരം.ആത്മബലം തകറ്ത്തെറിയുന്ന സംഭവങ്ങളാകട്ടെ ദു:ഖ വാറ്ത്തകള്കേള്ക്കാനിടയാക്കുന്നു..
               മനസ്സു കണ്ണടീപോലെയാണു.കണ്ണടിയില് തെളിയുന്ന രൂപം മാഞ്ഞു പോകുന്നു.മനസ്സിലു പതിയുന്ന കാര്യം ഒരിക്കലും മായാതെ കിടക്കുന്നു.യാദൃഛികമായി കാണുന്ന കാഴ്ചകളുപോലും! കാവല്ഭടന്മാരെ കാവലു നിറ്ത്തി ആഘോഷമാക്കുന്ന രാജ്യത്തിന്റെ നല്ലദിവസങ്ങളില്പോലും നാം എത്ര ഭയക്കുന്നു....
              ലോക സമാധാനത്തിന്റെ ഒരു നല്ല ദിവസം ശുഭമാക്കാനിനി എന്താണു ചെയ്യുക....?
ഷിബു. ജി

2 അഭിപ്രായങ്ങൾ:

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...