2012, ജൂലൈ 14, ശനിയാഴ്‌ച

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു ഞങ്ങള്‍ പ്രവാസികള്‍....

പ്രവാസം

മലയാളനാടിന്റെ മഹിമകള്‍ മായ്ക്കുന്ന
മരണ വിവരണപ്പട്ടികയ്യുടെ
മണിമുഴക്കം കേള്‍ക്കുകയില്ല
മരുഭൂമിയാണങ്കിലും മരുപ്പച്ചയുള്ള
ഈ അറബി നാട്ടില്‍....

കതറിന്റെ വിലകളഞ്ഞു അഴുമതിക്കറ
പുരട്ടിയ കതറണിഞ്ഞ രാഷ്ടീയ
സിംഹവാലന്മാരുമില്ല
ഈ മണല്‍ക്കാടുകളില്‍....

ദേവിയും ദേവനും അള്ളാഹുവും കൃസ്തുവും
എന്നൊരു വ്യത്യാസമില്ലാതെ
പെരുന്നാളും ഓണവും കൃസ്തുമസ്സും
ആഘോഷമാക്കുന്നു ഞങ്ങള്‍ പ്രവാസികള്‍....

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
ഞങ്ങള്‍ പ്രവാസികള്‍....

നാടിന്റെ നന്മക്കു നാട്ടുകൂട്ടം കൂടി
നാട്ടാര്‍ക്കു നല്ലൊരു വേതനം നല്‍കിയും
നാട്ടിലെത്തുമ്പോള്‍ പിന്നെ നാട്ടുകാര്‍
പിഴിയുന്നു വികസനമെന്ന പ്രഹസനമായും...

കുടുംബബന്ധങ്ങള്‍ വര്‍ണ്ണചിത്രങ്ങളക്കി
മനസ്സിന്റെ മണീചെപ്പില്‍ അടച്ചു വെച്ചു
സ്വപ്നങ്ങള്‍ ഓരോന്നും വിലക്കുവാങ്ങി
ജീവിതം നഷ്ടമാക്കുന്നവര്‍ പ്രവാസികള്‍.....

ജന്മനാടിന്റെ ഹരിതാഭയും അമ്പലപറമ്പും
ആല്‍ത്തറയും കുളവും കുന്നും മലകളും
എന്നും മനസ്സിന്റെ താഴ് വാരത്തില്‍
കുളിര്‍മ വീശുന്ന ഓര്‍മ്മകളായി.....

പെറ്റമ്മയായ മലനാടിനെപ്പോലെ
ഏറെ ഇഷ്ടമാണു എനിക്കെന്നും
പോറ്റമ്മയായ ഈ പുണ്യഭൂമി.....
                                             
                                          ഷിബു.എസ്സ്.ജി

1 അഭിപ്രായം:

  1. സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
    ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
    മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
    ഞങ്ങള്‍ പ്രവാസികള്‍....തീര്‍ച്ചയായും ഇത് തന്നെയാണ് പ്രവാസി

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...