2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

പാവ മരപ്പാവ ശാസ്ത്രം പഠിച്ച പാവ ബുദ്ധിസമര്‍ത്ഥനാണെങ്കിലും ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...!

                                                     പാവക്കൂത്ത്

പാര്‍വ്വതി ദേവിക്കു 
കൌതുകം പൂണ്ടു
മരപ്പണിക്കാരന്റെ 
പാവയക്കണ്ടു .
പാവക്കു ജീവന്‍ നല്‍കി
നേരമ്പോക്കിനായി
നൃത്തമാടിച്ചു.
കൌതുകം തീര്‍ന്നപ്പൊള്‍
നിര്‍ജ്ജീവമാക്കി 
പാവക്കൂത്തന്ന പേരുംനല്‍കി ...!

ഇന്നൊരു പെരുംതച്ചത്തി
പാര്‍വ്വതിയെന്നു നിനച്ചു
തോല്‍പ്പാവയെ വെച്ചു 
കൂത്തു കാട്ടുന്നു.
നാടിന്റെ നൃപനായ പാവ
പ്രായത്തിനെ വെല്ലും
കത്തിവേഷം കെട്ടി 
കൂത്തുകാട്ടുന്ന പാവ...!

പാവ മരപ്പാവ
ശാസ്ത്രം പഠിച്ച പാവ
ബുദ്ധിസമര്‍ത്ഥനാണെങ്കിലും
ചരടു വലിച്ചാല്‍ കൂത്താടുന്ന പാവ...! 

നാടിനെ ചെണ്ടത്തം കാട്ടി
ജനത്തിനെ ആന കളിപ്പിക്കും പാവ
അരങ്ങിലും അണിയറയിലും
ഗോഗ്വാ വിളിക്കുന്നു പാവ...!

പെരുംതച്ചത്തി പാവക്കൂത്തു കാട്ടി
അരങ്ങു  കൊഴുപ്പിച്ചു
അഷ്ടകലാശം ചവിട്ടുന്നു.
അരങ്ങു മുഴുപ്പിച്ചു
കലാശമാടിക്കാന്‍ വാലില്‍ പിടിച്ചു
നിഴല്‍പ്പാവകള്‍ വേറയും...!

പാവക്കൂത്തു കണ്ടു മടുത്ത ജനങ്ങള്‍
അടച്ച കണ്ണുകള്‍ തുറക്കും മുന്‍പേ
അകപ്പെട്ട പന്നി ചുരക്കാ തിന്നും പോലെ
നക്ഷത്രങ്ങള്‍ എണ്ണിക്കഴിയുന്നു...!

                                                                                                                                                                   ഷിബു . എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...