2012, നവംബർ 12, തിങ്കളാഴ്‌ച

അസത്യത്തില്‍ നിന്നും സത്യത്തിലേക്കും അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

                                                     ഓം അസതോ മാ സദ്ഗമയ
                                                     തമസോ മാ ജ്യോതിര്‍ഗമയ
                                                     മൃത്യോര്‍മാ അമൃതം ഗമയ
                                                     ഓം ശാന്തി: ശാന്തി: ശന്തി:

 നിറ ദീപങ്ങളുടെ ഉത്സവമായിട്ടാണു ദീപാവലി ആഘോഷിക്കുന്നതു.അഞ്ജാനമാകുന്ന അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുകയാണു ദീപാവലി എന്ന ആഘോഷത്തിന്റെ സങ്കല്‍പ്പം.

 ഒട്ടേറെ ഐതീഹ്യങ്ങള്‍ ദീപാവലിക്കു പിന്നില്‍ തെളിയുന്നു. സീതാദേവിയുമായി ശ്രീരാമ ലക്ഷ്മണന്മാര്‍പതിനാലു വര്‍ഷത്തെ വനവാസവേളയില്‍, മാരീചനായി വേഷം കെട്ടിവന്നു സീതാദേവിയെ തട്ടിക്കൊണ്ടു പോയ ലങ്കാധിപതിയായ രാവണനെ തേടിപ്പിടിച്ചു വധിച്ചു മോചിതയായ സീതാദേവിയേയും കൊണ്ടു തിരികെയെത്തുന്ന്ന്ന ര  രാമലകഷ്മണന്മാരെ അയോധ്യയിലെ ജനങ്ങള്‍ നിറദീപമൊരുക്കി വരവേല്‍പ്പു നല്‍കുന്ന സങ്കല്‍പ്പമായി ദീപാവലി ആഘോഷിക്കുന്നു.

 ശ്രീകൃഷ്ണന്റെ നരകാസുരവധത്തിന്റെ സ്മരണയായും ദീപാവലി ചില ദേശങ്ങളില്‍ ആഘോഷിക്കുന്നു.അസുരശക്തികളെ നിഗ്രഹിച്ചു ജനങ്ങള്‍ക്കു ശാന്തിയും സമാധാനവും നല്‍കുകയാണു ആഘോഷത്തിന്റെ അടിസ്ഥാനം. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണു ദീപവലി ആഘോഷങ്ങള്‍.

 ദീപാലങ്കാരമായ ഈ ദിനത്തില്‍ എല്ലാ മനുഷ്യമനസ്സില്‍ നിന്നും അസുരചിന്തകള്‍ വെടിഞ്ഞു  ഐശ്വര്യത്തിന്റെയും നന്മയുടേയും സമാധാനത്തിന്റെയും നല്ല നാളുകള്‍ വരട്ടേയന്നു ആശംസിക്കുന്നു.....

 അസത്യത്തില്‍ നിന്നും സത്യത്തിലേക്കും  അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...