2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍
          കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓര്‍ഗാനോക്ലോറിന്‍ സംയുക്തമാണു എന്‍ഡോസള്‍ഫാന്‍. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷവസ്തു എന്ന നിലയില്‍ മനുഷ്യരടക്കമുള്ള ജീവജാലങ്ങളീല്‍ ജനിതികവൈകല്യങ്ങളും ഹോര്‍മോണ്‍ തകരാറുകളും ഉള്‍പ്പെടയുള്ള ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവു ഇന്ത്യയാണു.ഇതു കൂടുതല്‍ ഉല്പദിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പിനികളാണു.

       ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല ,വായുവിലൂടെ വളരെ അകലെയുള്ള സഥലങ്ങളിലുമിതു പടരുന്നു.കാറ്റിലുടെയും ജലത്തില്‍യുലൂടെയും പദരുന്നതിനാല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇതു ഹാനീകരമാണു.
        കശുഅണ്ടിയുടെ പേരു പറഞ്ഞു സര്‍ക്കാര്‍ ഈ കീടനാശിനിക്കു വെള്ളപൂശി സമ്മതിച്ചിരിക്കയാണു. എന്‍ഡോസള്‍ഫാണ്‍ കുത്തകകള്‍ക്കു  വേണ്ടി അലമുറയിടുന്ന അദികാര വര്‍ഗ്ഗങ്ങള്‍,പിഞ്ചുകുഞ്ഞുങ്ങളുടെ വറ്റാത്ത കണ്ണിരിനു തീരെ വില കല്പിക്കുന്നില്ല.നമ്മള്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിനു പിഞ്ചു കുഞ്ഞുങ്ങള്‍....
       ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍,തല മാത്രം വളര്‍ന്നു വീര്‍ത്തു കൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍,കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍, ജന്മശേഷം ഒരിക്കല്‍പോലും നിവര്‍ന്നു നില്‍ക്കാനാവാതെ നിലത്തിഴയുന്ന യൌവ്വനങ്ങള്‍,മനസികവൈകല്യത്തിന്റെ പിടിയില്‍ അകപ്പെട്ടു പിച്ചും പേയുമ്പരയുന്നവര്‍,പലതരത്തിലുള്ള അര്‍ബുദ രോ‍ഗത്തിനഇരയായവര്‍, ദേഹമാസകലം പൊട്ടിപ്പഴുത്ത വ്രണങ്ങളുമായി ജീവിതത്തോടു മല്ലടിക്കുന്നവര്‍,മാംസപിണ്ഡങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപ്പെട്ട യുവതികള്‍,അപസ്മാരരോഗം പിടിപെട്ടവര്‍,സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്കിറങ്ങിയ യുവതീയുവാക്കള്‍, ഗര്‍ഭപത്രവും മുലപ്പലും വരെ വിഷമയമാക്കിയന്നു പoനങ്ങള്‍ അടിവരയിട്ടു പറഞ്ഞ എന്‍ഡോസള്‍ഫാന്‍!!!
           വേണ്ടാ നമുക്കിനി ഈ നരകയാതന.....നമ്മുടെ സഹോദരങ്ങള്‍ക്കു ഉം...ഇനിയുള്ള തലമുറക്കെങ്കിലും ജീവിക്കനുള്ള അവസരം ഒരുക്കു അധികാരികളേ....സര്‍ക്കരേ.....എന്‍ഡൊസള്‍ഫാന്‍ നിരോധിക്കു....തലമുറകളെ രക്ഷിക്കു!!! ചിന്തിക്കുക,,,,,പ്രവര്‍ത്തിക്കുക!!! 
                                                                                                                                              ഷിബു. ജി

4 അഭിപ്രായങ്ങൾ:

  1. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന്‍ ഇന്നലേയും കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു.എനിക്ക് മനസ്സിലാകുന്നില്ല എന്തുകൊണ്ടാണിവര്‍ ഈ ദയനീയകാഴചകള്‍ കണ്ണു തുറന്നു കാണാത്തതെന്നു.

    ആ ചിത്രങ്ങള്‍...സഹിക്കാനാവുന്നില്ല

    മറുപടിഇല്ലാതാക്കൂ
  2. എന്‍ഡോസള്‍ഫാന്‍ കുത്തകകള്‍ക്കു വേണ്ടി വാകീറുന്നവര്‍ക്കു ഈ ദയനീയ കാഴ്ചകള്‍ കാണാനുള്ള കണ്ണു നഷ്ടപ്പെട്ടിരിക്കയാണു.പിന്നെ എങ്ങനെ കണ്ണു തുറക്കും.ഇവര്‍ വാങ്ങിത്തരുന്ന വിധിയുടെ കളീപ്പാട്ടമാകേണ്ടി വന്ന പാവം മനുഷ്യജീവികള്‍!!!

    മറുപടിഇല്ലാതാക്കൂ
  3. എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് പഠിച്ചു ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...